പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവം: മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം: നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ജൂലി (40) ആണ് അറസ്റ്റിലായത്.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച ജൂലിക്ക് മറ്റൊരു ബന്ധത്തിൽ കുഞ്ഞ് ജനിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപ്പെടുത്തി ശുചിമുറിക്ക് സമീപം കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചിട്ടു.

തെരുവുനായ്ക്കൾ കടിച്ചുകൊണ്ടുപോകുന്ന നിലയിൽ കടപ്പുറത്തുനിന്നും പിന്നീട് പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്നാണ് പ്രതിയിലേക്ക് എത്തുകയും അറസ്റ്റുണ്ടാകുകയും ചെയ്തത്.

Tags:    
News Summary - mother arrested after newborn baby deadbody found on beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.