പ്രതീകാത്മക ചിത്രം
പാലക്കാട്: തൃത്താല ആലൂരില്‍ യുവതിയെയും രണ്ട് മക്കളെയും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുർ കയറ്റം ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍റെ മകളായ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീജ മക്കളുമായി കിണറ്റില്‍ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ ശ്രീജയെയും മക്കളെയും കാണാനില്ലെന്ന് വീട്ടുകാര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ഒരു കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൊര്‍ണൂരില്‍നിന്ന് ഫയർഫോഴ്സെത്തി കിണറ്റില്‍ തിരച്ചില്‍ നടത്തുകയും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി പുറത്തെടുക്കുകയുമായിരുന്നു.
മേഴത്തൂര്‍ സ്വദേശി രതീഷാണ് ശ്രീജയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാലുമാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.