Posted On
date_range Updated On
date_range സ്‌കൂട്ടറിൽ സഞ്ചരിക്കവെ അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു
തിരൂരങ്ങാടി: തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും മകളെയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വലതുകൈക്ക് വെട്ടേറ്റത്.
ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ പ്രതി സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.