പി​ടി​യി​ലാ​യ ഷീ​ബ, വി​ലാ​സി​നി

കള്ളനോട്ട് കേസ്​: അമ്മയും മകളും അറസ്റ്റിൽ

കോ​ട്ട​യം: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ള്ള​നോ​ട്ട് ന​ൽ​കി ലോ​ട്ട​റി വാ​ങ്ങി​യ കേ​സി​ൽ ര​ണ്ട് സ്ത്രീ​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ ക​ല​വൂ​ർ പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ലാ​സി​നി (68), ഇ​വ​രു​ടെ മ​ക​ളാ​യ ഷീ​ബ (34) എ​ന്നി​വ​രെ​യാ​ണ് വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി ക​ട​യി​ൽ ലോ​ട്ട​റി വാ​ങ്ങാ​ൻ ക​ള്ള​നോ​ട്ടു​മാ​യി എ​ത്തി​യ വി​ലാ​സി​നി​യെ ക​ണ്ട്​ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വെ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും നോ​ട്ടു​ക​ൾ ക​ള്ള​നോ​ട്ട് ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും വി​ലാ​സി​നി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ക​യും വി​ലാ​സി​നി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന്​ ഇ​വ​രു​ടെ മ​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് സം​ഘം ഇ​വ​ർ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കു​റി​ച്ചി കാ​ലാ​യി​പ്പ​ടി ഭാ​ഗ​ത്തെ വീ​ട്ടി​ലെ​ത്തി മ​ക​ൾ ഷീ​ബ​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Mother and daughter arrested for fake note case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.