കേരള ഹൈകോടതി

ദേവസ്വം ബോർഡിന്‍റെ ഓഡിറ്റിങ്: മൂന്നുവർഷം പിന്നിലെന്ന് ഹൈകോടതി

കൊ​ച്ചി: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഓ​ഡി​റ്റി​ങ് നി​ല​വി​ൽ മൂ​ന്നു​വ​ർ​ഷം പി​ന്നി​ലാ​ണെ​ന്ന് ഹൈ​കോ​ട​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ കൃ​ത്യ​മാ​യ മൂ​ല്യ​നി​ർ​ണ​യം ന​ട​ന്നി​ട്ടി​ല്ല. ഭ​ക്ത​ർ ന​ൽ​കു​ന്ന സ്വ​ർ​ണം, ഭൂ​മി തു​ട​ങ്ങി​യ​വ ക​ണ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ല. ബോ​ർ​ഡും ക്ഷേ​ത്ര​ങ്ങ​ളും പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പ​ഴ​യ​രീ​തി പി​ന്തു​ട​രു​ന്ന​ത് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ ബാ​ധി​ക്കു​ന്നു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​ക​ൾ ബോ​ർ​ഡി​ന്‍റെ പാ​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​പാ​ടു​ക​ൾ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ൽ വ​രു​ന്നി​ല്ല.

ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റും ര​ജി​സ്റ്റ​റു​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്. ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക​യോ നി​കു​തി ബാ​ധ്യ​ത​ക​ളോ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ന​ട​പ​ടി​ക​ളി​ലും വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ളി​ലും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ട​ൻ കേ​ന്ദ്രീ​കൃ​ത ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും അ​ക്കൗ​ണ്ടി​ങ്ങി​നു​മാ​യി ഏ​കീ​കൃ​ത ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​ക​ൾ എ​ളു​പ്പ​മാ​ക്കാ​നും വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ രേ​ഖ​ക​ൾ മാ​റ്റു​മ്പോ​ൾ ച​രി​ത്ര​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ സം​ര​ക്ഷി​ക്ക​ണം. കേ​ര​ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് (കി​റ്റ്ഫ്ര) മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ പ​ദ്ധ​തി​യി​ൽ ഓ​ഡി​റ്റ് ക​ണ്ടെ​ത്ത​ലു​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. കൈ​വ​ശ​മു​ള്ള ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ൾ പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ഡാ​റ്റാ മൈ​ഗ്രേ​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്ക​ണം. പ​ഴ​യ സോ​ഫ്റ്റ് വെ​യ​റു​ക​ൾ ഘ​ട്ട​ങ്ങ​ളാ​യി ഒ​ഴി​വാ​ക്ക​ണം-​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യാ​ണ്​ ബോ​ർ​ഡി​ന്‍റെ ഓ​ഡി​റ്റ​ർ വി​ജ​യ​ൻ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സ് ക​ണ്ടെ​ത്തി​യ​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Devaswom Board's auditing: Three years behind schedule, says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.