ഹൈകോടതി

കശുവണ്ടി ഇറക്കുമതി അഴിമതി; പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്​ റദ്ദാക്കി, പ്രഥമദൃഷ്ട്യ കോടതിയലക്ഷ്യം -ഹൈകോടതി

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ൽ സി.​ബി.​ഐ ന​ൽ​കി​യ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി അ​പേ​ക്ഷ സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്നാ​മ​തും ത​ള്ളി​യ ന​ട​പ​ടി​യി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യ കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന്​ ഹൈ​കോ​ട​തി. അ​പേ​ക്ഷ ത​ള്ളി​യ 2025 ഒ​ക്ടോ​ബ​ർ 28ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്. വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് മേ​യ്​ 18ന്​ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ഇ​തി​ന​കം മു​ൻ​ഉ​ത്ത​ര​വി​ലെ ഉ​ള്ള​ട​ക്കം ​അ​തേ രീ​തി​യി​ൽ ഉ​ൾ​ക്കൊ​ണ്ട്​ അ​​പേ​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച്​ പു​തി​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു.

കേ​സി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ. ര​തീ​ഷ് എ​ന്നി​വ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് സി.​ബി.​ഐ അ​നു​മ​തി തേ​ടി​യ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യും നി​ഷേ​ധി​ച്ച വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കൊ​ല്ലം സ്വ​ദേ​ശി ക​ട​കം​പ​ള്ളി മ​നോ​ജ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യാ​ണ്​ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്.

കോ​ർ​പ​റേ​ഷ​ൻ 2006-2015 കാ​ല​ഘ​ട്ട​ത്തി​ൽ അ​സം​സ്കൃ​ത ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ആ​രോ​പി​ച്ചാ​ണ്​ കേ​സ്. ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വ​വും പ്ര​ഥ​മ​ദൃ​ഷ്ട്യാ വ​സ്തു​ത​ക​ളും ക​ണ്ടെ​ത്തി​യാ​ണ് 2015 സെ​പ്റ്റം​ബ​ർ 23ന്​ ​സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി ഇ​ത്ത​ര​വി​ട്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വി​ധി ആ​രും ചോ​ദ്യം ചെ​യ്യാ​ത്ത​തി​നാ​ൽ അ​ന്തി​മ​മാ​യി. എ​ന്നാ​ൽ, ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ പി​ഴ​വു​ക​ളും ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളും മാ​ത്ര​മാ​ണ്​ കേ​സ​ന്വേ​ഷി​ച്ച സി.​ബി.​ഐ റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും അ​ഴി​മ​തി​യോ പ​ദ​വി ദു​രു​പ​യോ​ഗ​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഓ​രോ ത​വ​ണ​യും സ​ർ​ക്കാ​ർ അ​പേ​ക്ഷ ത​ള്ളി​യ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

2020 ഏ​പ്രി​ൽ 30നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി സി.​ബി.​ഐ അ​പേ​ക്ഷ ന​ൽ​കി​യ​ത്. 2020 ഒ​ക്ടോ​ബ​ർ 15ന് ​അ​പേ​ക്ഷ ത​ള്ളി. അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ 2024 ജൂ​ലൈ 24ന്​ ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നി​ട്ടും 2025 മാ​ർ​ച്ച് 21നും 2025 ​ഒ​ക്ടോ​ബ​ർ 28നും ​അ​പ​ക്ഷേ നി​ര​സി​ച്ച​താ​ണ്​ നി​ല​വി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക്ക് കാ​ര​ണ​മാ​യ​ത്.

ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ൽ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​ത്ത​ത് ഭ​ര​ണ​ത​ല​ത്തി​ലെ വീ​ഴ്ച മാ​ത്ര​മാ​ണെ​ന്നും കു​റ്റ​ക​ര​മാ​യ ഔ​ദ്യോ​ഗി​ക പെ​രു​മാ​റ്റ​ദൂ​ഷ്യ​മോ പ​ദ​വി​ദു​രു​പ​യോ​ഗ​മോ വ്യ​ക്​​ത​മ​ല്ലെ​ന്നു​മാ​യി​രു​ന്നു വ്യ​സാ​യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ക​ശു​വ​ണ്ടി കേ​സി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് ചെ​യ​ർ​മാ​നും എം.​ഡി​യും പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് പി​ന്നീ​ട് സിം​ഗി​ൾ​ബെ​ഞ്ച് വി​ല​യി​രു​ത്തി. നേ​ര​ത്തേ സി.​ബി.​ഐ അ​ന്വേ​ഷ​ണാ​വ​ശ്യം പ​രി​ഗ​ണി​ക്ക​വേ, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ​ബെ​ഞ്ചി​ൽ അ​റി​യി​ച്ച​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി, സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്ത​തു​മി​ല്ല.

എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്‍റെ പി​ന്നീ​ടു​ണ്ടാ​യ നി​ല​പാ​ട്​ സി.​ബി.​ഐ​യു​ടെ റി​പ്പോ​ർ​ട്ടി​നും കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ലി​നും വി​രു​ദ്ധ​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​ത്​ പ്ര​തി​ക​ൾ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യ ബോ​ധ്യ​മാ​യി​ട്ടും സ​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണ്.

അ​തി​നാ​ൽ, കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണെ​ന്ന്​ സിം​ഗി​ൾ​ബെ​ഞ്ച് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Cashew nut import scam; Prosecution's denial of permission quashed, prima facie contempt of court - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.