നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതുമൂലം വലഞ്ഞ് സൗദി എയർലൈൻസ് യാത്രക്കാർ. അടുത്ത ദിവസങ്ങളിലെ വിമാനങ്ങളെല്ലാം നിറയെ ബുക്കിങ് ഉള്ളതിനാൽ പലർക്കും ദിവസങ്ങൾക്ക് ശേഷമാണ് പോകാൻ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇത് ജോലിയെയും മറ്റും ബാധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
വ്യാഴാഴ്ച പുലർച്ച 3.40ന് കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ജിദ്ദ വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരാണ് രണ്ട് ദിവസമായി വലഞ്ഞത് പുറപ്പെടാനായി വിമാനത്തിൽ കയറ്റിയിരുത്തിയെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി അറിയിച്ച് എല്ലാവരെയും പുറത്തിറക്കുകയായിരുന്നു.
രാവിലെ എട്ട് മണിയോടെ ഇവരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. പിന്നീട് പല സമയങ്ങളിൽ വിമാനം പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞെങ്കിലും സർവിസ് ഉണ്ടായില്ല. എപ്പോഴാണ് പോകേണ്ടി വരുന്നതെന്നറിയാതെ യാത്രക്കാരിൽ പലരും ഇന്നലെ രാവിലെ വരെ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. പിന്നീട് വിമാനക്കമ്പനി ഓഫിസിലെത്തി ബഹളം വെച്ചതോടെയാണ് പലർക്കും അടുത്ത ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ അനുവദിച്ചത്.
നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ഇന്നലെ വിവിധ വിമാന കമ്പനികൾ 39 സർവിസുകൾ ഗൾഫ് സെക്ടറുകളിലേക്കും തിരികെയും നടത്തി.
അബുദാബിയിലേക്കും തിരികെയും എട്ട്,. ദുബൈയിൽ നിന്നും തിരികെയും മൂന്ന്, ദോഹ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് തിരികെയും രണ്ട് വീതം, റിയാദിൽ നിന്നും തിരികെ ഓരോ സർവിസുകളാണ് നടത്തിയത്.
മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നും തിരികെ രണ്ടും സർവിസുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.