പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും നടപ്പായില്ളെന്ന് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കൃത്യതപാലിക്കാന്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ കഴിഞ്ഞില്ളെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍. ബജറ്റില്‍ നിര്‍ദേശിച്ച തുകപോലും വിനിയോഗിക്കാന്‍ കഴിയുന്നില്ല. 2015-16 വര്‍ഷം 1,18,890.79 കോടിക്കുപകരം മൊത്തം 94,377 കോടിയുടെ ചെലവാണ് നടത്തിയത്. ബജറ്റ് പ്രസംഗത്തില്‍ അവതരിപ്പിച്ച ഭൂരിഭാഗം പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞില്ളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2015-16 വര്‍ഷത്തെ ബജറ്റില്‍ 82 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ 41 പദ്ധതികള്‍ക്ക് തുക വകയിരുത്തുകയും 23 പദ്ധതികള്‍ക്കായി 1190.71 കോടി ചെലവഴിക്കുകയും ചെയ്തു. പക്ഷേ, വര്‍ഷം അവസാനിച്ചപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചതില്‍ 21 ശതമാനം വിനിയോഗിച്ചിട്ടില്ല. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരുശതമാനം കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഒമ്പത് ഗ്രാന്‍റുകളിലും ഒരു ധനവിനിയോഗത്തിലും 100 കോടിയോ അതില്‍ കൂടുതലോ തുടര്‍ച്ചയായ മിച്ചങ്ങള്‍ കണ്ടു. ലഭിച്ച വിഹിതങ്ങള്‍ തിരിച്ചടച്ചത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമല്ലാത്ത ബജറ്റ്പരിപാലനത്തെയാണ് സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ വായ്പസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയതായും കുറ്റപ്പെടുത്തുന്നു. നിയമാനുസൃതമുള്ള കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍, അതോറിറ്റികള്‍ എന്നിവക്കെല്ലാം സര്‍ക്കാര്‍ വായ്പസഹായം നല്‍കുന്നുണ്ട്. ഇവയെല്ലാം സര്‍ക്കാര്‍കണക്കില്‍ ആസ്തിയായാണ് കണക്കാക്കുന്നത്. കണക്കുകള്‍ പ്രകാരം 2016 മാര്‍ച്ച് അവസാനംവരെ സര്‍ക്കാര്‍ നല്‍കിയ വായ്പയില്‍ 13,010 കോടി തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ട്.

Tags:    
News Summary - most of the annonced programmes are not implimented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.