തിരുവനന്തപുരം: പരീക്ഷകളിൽ പെങ്കടുക്കുന്ന ഉദ്യോഗാർഥികൾക്കായി ശനിയും ഞായറും കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തും. ശനിയാഴ്ച എസ്.സി ഡെവലപ്മെൻറ് ഓഫിസർ ഗ്രേഡ് -2, ജില്ല മാനേജർ പരീക്ഷയും ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെൻറററുകളിലായി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുമാണ് നടക്കുന്നത്.
വിവിധ ഡിപ്പോകളിൽനിന്നും റെയിൽേവ സ്റ്റേഷനുകളിൽ നിന്നുമാകും സർവിസ് നടത്തുക. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'Ente KSRTC' മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ റിസർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.