പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ സുഹാനു വേണ്ടി അഗ്നി രക്ഷാ സേന തെരച്ചിൽ നടത്തി വരികയായിരുന്നു.
രാവിലെ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച സുഹാൻ വീട്ടിലെത്തി സഹോദരനൊപ്പം ടി.വി കാണുന്നതിനിടെ പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവ സമയത്ത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും വ്യാപക തിരച്ചിലിലായിരുന്നു.
ചിറ്റൂര്‍ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.