അഴീക്കല്‍ ബീച്ചിലെ സദാചാര ഗുണ്ടായിസം: രണ്ടുപേര്‍ കൂടി പിടിയില്‍

ഓച്ചിറ: അഴീക്കല്‍ ബീച്ചിന് സമീപം യുവാവിനെയും യുവതിയെയും തടഞ്ഞുവെച്ച് ആക്രമിക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെക്കൂടി ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അഴീക്കല്‍ തയ്യില്‍ വീട്ടില്‍ ഗിരീഷ് (29), അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അനീഷ് (31) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യുവതിയുടെയും യുവാവിന്‍െറയും വിഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കായംകുളം എരുവ മണലൂര്‍ തറയില്‍ ധനേഷ് (30), ഇവരെ മര്‍ദിച്ച അഴീക്കല്‍ പുതുമണ്ണേല്‍ അഭിലാഷ് എന്ന സുഭാഷ് (33), പുതുവേല്‍ ബിജു (42) എന്നിവരെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ 14 നാണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞ അഞ്ചുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പിക്കല്‍, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ.ടി ആക്ട് തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ മൂന്നുപേര്‍ സി.പി.എം പ്രവര്‍ത്തകരും രണ്ടുപേര്‍ ബി.ജെ.പിക്കാരുമാണ്. ഓച്ചിറ എസ്.ഐ വിനോദ് ചന്ദ്രന്‍, എസ്.ഐ എസ്. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - moral policing karunagappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.