Posted On
date_range Updated On
date_range മോന്‍സൺ മാവുങ്കലുമായി ബന്ധം: ഐ.ജി ലക്ഷ്മണിന്റെ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സൺ മാവുങ്കലിനെ സഹായിച്ചതിൽ നടപടി നേരിടുന്ന ഐ.ജി ഗോകുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ലക്ഷ്മണിനെ കഴിഞ്ഞ വർഷം നവംബർ 10ന് സസ്പെന്‍ഡ് ചെയ്തത്.
മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ.ജി ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മൊഴിയും പുറത്തുവന്നിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മൺ ആയിരുന്നെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.