മോദി ഒരിക്കലും സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല -അശ്വിനി കുമാർ ചൗബെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സംസ്ഥാനങ്ങ​ളോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര വനം മന്ത്രി അശ്വിനി കുമാർ ചൗബെ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് ദിവസമായി താൻ ലക്ഷദ്വീപിലും കേരളത്തിലുമായി യാത്ര ചെയ്തു വരുകയായിരുന്നെന്നും  പ്രധാനമന്ത്രിക്ക് പരിസ്ഥിതിയോട് അനുകൂല സമീപനമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ആ സമീപനം തുടരാനാണ് ജൂലൈ ഒന്ന് മുതൽ ലക്ഷദ്വീപ് മണ്ണെണ്ണ മുക്ത കേന്ദ്രഭരണ പ്രദേശമായി മാറാൻപോകുന്നത്. മോദിജി ഒരിക്കലും സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ മൂലമന്ത്രം ഇപ്പോഴും "സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഔർ സബ്കാ പ്രയാസ്" ആണ്. അതിനായി നാമെല്ലാവരും പൂർണമായി പ്രതിബദ്ധരാണ്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പൂർണമായി പ്രതിജ്ഞാബദ്ധമാണ്. ലക്ഷദ്വീപിൽ അഞ്ച് പുതിയ ആശുപത്രികൾ വരാൻ പോകുകയാണ്. തെങ്ങിനൊപ്പം വേറെ വ്യത്യസ്ത ചെടികളെ അവിടെ വികസിക്കാൻവേണ്ടി ഗവേഷണം നടത്തി വരുകയാണ്.

കേരളത്തിലും എഫ്.സി.ഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ), സി.ഡബ്ല്യു.സി, വനവകുപ്പ്, പരിസ്ഥിതിവകുപ്പ് അധികൃതരായി ചർച്ച നടത്തിയിട്ടുണ്ട്. എട്ട് വർഷത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള ഒരു മാതൃകാപരമായ മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമ്മുടേത് ജനങ്ങളുടെ പങ്കാളിത്തത്തെയും ജനങ്ങളുടെ സേവനത്തെയും ജനങ്ങളുടെ ഉന്നമനത്തെയും കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ്. അതുകൊണ്ട് ആ​ഗോള രം​ഗത്ത് മികച്ച സ്ഥാനമുണ്ടാക്കാൻ ഭാരതത്തിനു കഴിഞ്ഞു.

ഇതെല്ലം സാധിക്കാൻ പറ്റിയത് പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയും ദർശനപരമായ ആശയങ്ങളും മൂലമാണ്. 2014ന് മുമ്പ് ഭൂരിഭാഗം പാവപ്പെട്ടവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിൽ 45 കോടി ജൻധൻ അക്കൗണ്ടുകൾ തുടങ്ങി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽത്തന്നെ 49 ലക്ഷം ജൻധൻ അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. "എല്ലാവർക്കും വീടുണ്ടാവണം" എന്നത് മോദിജിയുടെ മറ്റൊരു സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതിയിൽ രാജ്യത്ത് ഭാവനരഹിതർക്ക് രണ്ട് കോടി 39 ലക്ഷം വീടുകളുടെ താക്കോൽദാനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൽ കേരളത്തിൽ ഒരു ലക്ഷത്തി ഏഴുപത്തിനായിരം വീടുകളുണ്ട്. ഇരുപതിനായിരം വീടുകൾ ഗ്രാമങ്ങളിലാണ്. 2014ന് മുമ്പ് 55 ശതമാനം വീടുകളിൽ മാത്രമേ പാചകവാതകം ഉണ്ടായിരുന്നുള്ളു. എട്ട് വർഷം കൊണ്ട് ഉജ്ജ്വല പദ്ധതിയിൽ 99 ശതമാനം വീടുകളിൽ പാചകവാതകം എത്തിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. കേരളത്തിൽ ഇന്ന് 3.9 ലക്ഷം ഉജ്ജ്വല ലാഭാർഥികൾ ഉണ്ട്. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ 9 കോടി കക്കൂസുകൾ നിർമിക്കാൻ സാധിച്ചിട്ടുണ്ട്. അതുമൂലം രോഗങ്ങളിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. മോദിജിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ രാജ്യത്തിന് ശതമായി നേരിടാൻ പറ്റിയിട്ടുണ്ട്. വാക്‌സിൻ മൈത്രിവഴി കുറെ രാജ്യങ്ങളെ ഭാരതം വാക്‌സിൻ അയച്ച് സഹായിക്കുകയും ചെയ്തു.

കഴിഞ്ഞ എട്ട് വർഷങ്ങൾ ഭാരതിന്റെ സുവർണകാലമായിരുന്നു. ആധുനിക വികസന രീതികൾ ഉപയോഗിച്ച് മോദിജി ഭാരതത്തിന് പുതിയ ദിശാബോധം നൽകി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനൊന്നാം ഗഡുവാണ് മോദിജി മുഖ്യാതിഥിയായി പങ്കെടുത്ത ഹിമാചൽ പ്രദേശിലെ "ഗരീബ് കല്യാൺ സമ്മേളന"ത്തിന്റെ മെഗാ പരിപാടിയിൽ വിതരണം ചെയ്തത്. 12 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് ഈ ഗഡുക്കൾ എത്തുന്നത്. ഈ പദ്ധതി പ്രത്യേകം പ്രയോജനമാവുന്നത് ചെറുകിട കർഷകർക്കാണ്. അവരുടെ പ്രധാനമന്ത്രി അവരെ പരിപാലിക്കുന്നുണ്ടെന്ന് അവർക്ക് ആഴമായ വിശ്വാസമുണ്ട്. അവർക്കിപ്പോൾ അടുത്ത വിളവിനുള്ള വിത്തിനെയും വളത്തെയും കുറിച്ച് വിഷമിക്കേണ്ടിവരുന്നില്ല.

കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന ഫണ്ടിൽ 10 ശതമാനം മാത്രമാണ് പൗരന്മാരിലേക്ക് എത്തുന്നത് എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ 100 ശതമാനം പൂർണമായും ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് എത്തുന്നുണ്ട്. തങ്ങളുടെ പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്ന് പാവങ്ങൾക്ക് വിശ്വാസമുണ്ട്. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് 55 കോടി പൗരന്മാർക്ക് പ്രയോജനം ചെയ്യ്തിട്ടുണ്ട്. ഒരു കുടുംബത്തിന് 5 ലക്ഷം വീതം ചികിത്സാ സഹായം അവർക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ഈ പദ്ധതിയുടെ സഹായം നിരവധിപേർക്ക് എത്തിയിട്ടുണ്ട്. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി കോവിഡ് കാലത്ത് ഉപയോഗപ്രദമായിരുന്നു. ഇതോടെ അതിഥി തൊഴിലാളികൾക്ക് പോലും അവരുടെ വീട്ടുമുറ്റത്ത് റേഷൻ ലഭിച്ചിട്ടുണ്ട്. ഗരീബ് കല്യാൺ പദ്ധതി പ്രകാരം 700 മെട്രിക് ടൺ ധാന്യങ്ങൾ തുടർച്ചയായി രണ്ട് വർഷം വിതരണം ചെയ്തു. മറ്റൊരു രാജ്യവും ഇതിന് ശ്രമിച്ചിട്ടുപോലുമില്ല. പല രാജ്യങ്ങളും ഭാരതത്തിന്റെ ഈ ശ്രമത്തെ പ്രശംസിച്ചിട്ടുണ്ട്.

കാർബൺ ബഹിർഗമനം കുറക്കുന്നതിന്, ഇന്ത്യയിലെ 1000 നഗരങ്ങളിൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന മേഖലകൾ സ്ഥാപിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. കേരളത്തിൽ 11 നഗരങ്ങളെ ഇതിൽ ഉൾപ്പെടുത്തും. 2070ഓടെ സീറോ കാർബൺ എമിഷൻ ആവുന്നതാണ് ലക്ഷ്യം.

കേരളത്തിൽ ബി.ജെ.പി വളരുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. നമ്മുടെ നിരവധി പ്രവർത്തകരും ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഇപ്പോഴും രാഷ്ട്രമാണ് ആദ്യം വരുന്നത്. എന്നു മാത്രമല്ല, കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Modiji has never been biased towards states - Ashwini Kumar Chaubey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.