മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വകുപ്പിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.

പുരിപ്പിച്ച അപേക്ഷ ജാതി, വരുമാനം ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാർഥികള്‍ നിലവില്‍ പഠനം നടത്തി വരുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ സഹിതം പ്രൊമോട്ടര്‍മാര്‍ മുഖേനയോ, നേരിട്ടോ ജില്ലാ പട്ടികജാതി ഓഫീസ്/ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20.

Tags:    
News Summary - Model Residential School Admission: Applications invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.