മ​ണി​യെ ത​ള്ളി പാ​ർ​ട്ടി​യും മു​ഖ്യ​മ​​ന്ത്രി​യും; സ​ർ​ക്കാ​ർ സ​മ്മ​ർ​ദ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ത​ല​ത്തി​ലും അ​തൃ​പ്​​തി

തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലി​െൻറ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന സർക്കാറും സി.പി.എമ്മും മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തോടെ കൂടുതൽ സമ്മർദത്തിലായി.
പൊമ്പിളൈ ഒരുമൈ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയുമാണ് മന്ത്രി അപമാനിച്ചത്. പാർട്ടിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാറിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മണിയെ തള്ളിപ്പറഞ്ഞെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം സർക്കാറിന് തലവേദനയാകും. പാർട്ടിയിലും മുന്നണിയിലും കടുത്ത അതൃപ്തി ഉണ്ടായതോടെ മണിയുടെ പ്രസ്താവന പരിശോധിക്കാൻ സി.പി.എം നേതൃത്വം നിർബന്ധിതമായി. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇക്കാര്യം ചർച്ചക്കെടുത്ത് മണിയോട് വിശദീകരണം തേടും.

മണിയുടെ നടപടിയെ പരസ്യമായി പിന്തുണക്കാൻ ഇക്കുറി പാർട്ടിയിൽ ആരെയും കിട്ടിയില്ല. പ്രമുഖ വനിത നേതാക്കൾ കൂട്ടത്തോടെ മണിക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി മണിയുമായി സംസാരിച്ചതിനു പിന്നാലേ വാക്കുകൾ തെറ്റിദ്ധരിക്കപ്പെെട്ടന്ന വിശദീകരണം നൽകിയ മണി ഖേദപ്രകടനത്തിനു തയാറായിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കലിന് ചുക്കാൻ പിടിക്കുന്ന ദേവികുളം സബ് കലക്ടറെ ഉൗളമ്പാറക്ക് വിടണമെന്ന മണിയുടെ പരാമർശവും വിവാദത്തിലായിട്ടുണ്ട്.

ഇത്തരം സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. സബ്കലക്ടർക്കെതിരെ മന്ത്രി മണി നടത്തിയ പരാമർശം ശരിയായില്ലെന്ന് മന്ത്രി എ.കെ. ബാലന് പ്രതികരിക്കേണ്ടി വന്നു.

കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ മണി പറയുന്ന പോലെ ചെയ്യണമെന്ന് ഇടുക്കിയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതി​െൻറ ചൂട് മാറും മുമ്പാണ് പൊമ്പിളൈ ഒരുമൈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മണിയെ തള്ളിപ്പറയേണ്ടി വന്നത്. മന്ത്രിസഭയിലെ ജെ. മേഴ്സിക്കുട്ടിയമ്മയും എ.കെ. ബാലനും മാത്രമല്ല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രമുഖ വനിതാ നേതാക്കളും മണിയെ തള്ളിപ്പറഞ്ഞു. ബജറ്റ് സമ്പൂർണമായി പാസാക്കുന്നതിന് വേണ്ടി നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് മണിയുടെ വിവാദ പ്രസ്താവന.

മൂന്നാർ കൈയേറ്റം ഉയർത്തി സർക്കാറിനെതിരെ ആഞ്ഞടിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. കൈയേറ്റം ഒഴിപ്പിക്കൽ അട്ടിമറിച്ചതും ഇൗ വിഷയത്തിലെ സി.പി.എം-സി.പി.െഎ തർക്കവും സഭയിൽ ആയുധമാക്കാമെന്ന് കരുതിയിരുന്ന അവർക്ക് അപ്രതീക്ഷിതമായാണ് പൊമ്പിളൈ ഒരുമൈ വിഷയം ലഭിച്ചത്. മണിയുടെ പല വിവാദ പ്രസ്താവനകളും ഗ്രാമീണ ൈശലി എന്ന് വിശദീകരിച്ച് ന്യായീകരിക്കുകയായിരുന്നു സി.പി.എം. ആ പതിവ് ഇക്കുറി വിലപ്പോകില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി അടക്കം തള്ളിയത്.

മണിയെ കയറൂരി വിട്ടതി​െൻറ തിരിച്ചടിയാണിതെന്ന് സി.പി.െഎ നേതാക്കൾ പറയുന്നു. മേയ് 25ന് പിണറായി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. ഒരു വർഷത്തിനകം രണ്ടു മന്ത്രിമാർ രാജിവെച്ചു.
വിവാദങ്ങെള അതിജീവിച്ച് ജനക്ഷേമ പരിപാടികളുമായി അതിശക്തമായി മുന്നോട്ടുവരാൻ ലക്ഷ്യമിടവേയാണ് പുതിയ വിവാദത്തിൽ സർക്കാർ ചെന്നുപെട്ടത്.  

 

 

 

 

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.