രാജഭരണം കഴിഞ്ഞു; ഇപ്പോള്‍ ജനാധിപത്യം; പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി മണി

ഇടുക്കി: ശബരിമല നട അടച്ചിടുമെന്ന്​ പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എം.എം. മണി. രാജഭരണം അവസാനിച്ചെന്നും ഇപ്പോൾ ജനാധിപത്യകാലമാണെന്നത്​ പന്തളം രാജകുടുംബം മറന്നുപോകുന്നുവെന്നും ശ്രീകോവിൽ അടക്കുമെന്ന് പറയുന്ന തിരുമേനി അവിടത്തെ ശമ്പളക്കാരനാണെന്ന് ഓർക്കണമെന്നും മന്ത്രി മണി പറഞ്ഞു. സുപ്രീംകോടതി വിധിച്ചതുകൊണ്ട്​ എല്ലാവരും ശബരിമലയിലേക്ക്​ പോയേ തീരുവെന്നില്ല. ആവശ്യക്കാർ മാത്രം പോയാൽ മതി. ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മണി വ്യക്​തമാക്കി.

ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എൻ.ആർ സിറ്റി ബ്രാഞ്ച് സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബരിമല പവിത്രമായ സ്​ഥലമാണ്. അവിടെ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവരുടേത്​ ഗൂഢലക്ഷ്യമാണ്​. സംസ്​ഥാന സർക്കാറല്ല ശബരിമലയിൽ സ്​ത്രീ പ്രവേശനം അനുവദിച്ചത്. കേന്ദ്ര സർക്കാർപോലും സുപ്രീംകോടതി വിധി നടപ്പാക്കാൻ പറയുന്നു. പിന്നെ എന്തിനാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേര​േത്ത സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. നട അടക്കാന്‍ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നല്‍കിയതെന്ന് വ്യക്​തമാക്കുകയായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡൻറ്​ ശശികുമാര വര്‍മ​. എല്ലാ കോടതി വിധികളോടും സര്‍ക്കാറി​​​െൻറ നിലപാട് വ്യത്യസ്തമാണെന്നും സ്​ത്രീകളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ശശികുമാരവര്‍മ ആരോപിച്ചിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബ്രാഞ്ച് സമ്മേളനത്തിൽ ഒ.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - MM Mani sabarimala issue -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.