മാണി സി. കാപ്പനെ വിമർശിച്ച് മന്ത്രി എം.എം. മണി

പാലാ: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടെ മാണി സി. കാപ്പനെ വിമർശിച്ച് മന്ത്രി എം.എം. മണി. എൽ.ഡി.എഫിൽ സീറ്റ്​ ചർച്ച തുടങ്ങും മു​േമ്പ ചിലർ നിലപാട്​ പ്രഖ്യാപിച്ചത്​ നല്ലതല്ല. പാലാ സീറ്റി​െൻറ കാര്യത്തിൽ ആരും അവകാശവാദം ഉന്നയിക്കേണ്ട. കൃത്യമായ നിലപാടെടുക്കാൻ മുന്നണിക്ക് സാധിക്കുമെന്നും എം.എം. മണി പറഞ്ഞു.

ജോസ്​ കെ. മാണിയും കൂട്ടരും എൽ.ഡി.എഫിലേക്ക്​ വന്നു. അവി​െടന്ന്​ പുറത്താക്കിയിട്ടാണ്​ വന്നത്​. എൽ.ഡി.എഫ്​ സ്വീകരിച്ചു. അതിന്​ അപസ്വരം ഉണ്ടാക്കുന്നത്​ നന്നല്ല. എൽ.ഡി.എഫ്​ ആരെയും പുറത്താക്കില്ല. എൽ.ഡി.എഫ്​ ആർക്കും എതിരല്ല. എൽ.ഡി.എഫ്​ നേതൃത്വത്തിൽ തുടർഭരണം വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി ഫൗണ്ടേഷ​ൻ ​േനതൃത്വത്തിൽ 88ാം ജന്മദിനത്തില്‍ നടത്തിയ 'ഹൃദയത്തിൽ മാണി സാർ' എന്ന അനുസ്​മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - MM Mani React to Mani C Kappan Comment in Pala Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.