Posted On
date_range Updated On
date_range പി.സി ജോർജിനെയും പി. സി. തോമസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തില്ല -എം.എം. ഹസൻ
കോട്ടയം: പി.സി ജോർജിനെയും പി.സി തോമസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തില്ലെന്നും ഇരുവരും ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പെരുന്നയിൽ എൻ.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിക്കാനെത്തിയതായിരുന്നു ഹസൻ.
സൗഹൃദ സന്ദർശനത്തിനാണ് എത്തിയത്. യു.ഡി.എഫ് കൺവീനർ പദവി ഏറ്റെടുത്ത ശേഷമുള്ള സന്ദർശനമാണ്, എൻ.എസ്.എസുമായി യു.ഡി.എഫിന് ഊഷ്മള ബന്ധമാണ് ഉള്ളതെന്നും ഹസൻ പറഞ്ഞു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.