എം.എൽ.എ ഹോസ്​റ്റലിലെ പീഡനശ്രമം: പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കും

തിരുവനന്തപുരം: എം.എൽ.എ ഹോസ്​റ്റലിൽ മുൻ ഡി.വൈ.എഫ്.ഐ നേതാവ് ആർ.എൽ. ജീവൻലാൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. 164ാം വകുപ്പ് പ്രകാരമാണ് മൊഴിയെടുക്കുക. ഇതിന്​ മ്യൂസിയം പൊലീസ് വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകി.

മെഡിക്കൽ എൻട്രസ് പരിശീലനവുമായി ബന്ധപ്പെട്ട് ജീവൻലാലിനൊപ്പം തിരുവനന്തപുരത്തെത്തിയ പെൺകുട്ടിയെ ജൂലൈ 11ന്​ എം.എല്‍.എയുടെ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമി​െച്ചന്നാണ് പരാതി. എം.എൽ.എ ഹോസ്​റ്റലിൽ തെളിവെടുപ്പിന് നിയമസഭ സെക്രട്ടറി പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - MLA Hostel Rape: RL Jeevan Lal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.