ആർ.ആർ.ടി.എസ് പ്രഖ്യാപിച്ചതിനാലാണ് കേന്ദ്രം അതിവേഗ പാതയിൽ മൗനം പാലിച്ചത്; ഇടതുപക്ഷം തന്നെ എതിർക്കുന്നത് കമീഷൻ അടിക്കാൻ പറ്റാത്തതിനാൽ-ഇ.ശ്രീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ബജറ്റിൽ ആർ.ആർ.ടി.എസ് പ്രഖ്യാപിച്ചതിനാലാണ് കേന്ദ്രസർക്കാർ അതിവേഗ റെയിൽ പാതയിൽ മൗനം പാലിച്ചതെന്ന് മുൻ ഡി.എം.ആർ.സി ചെയർമാൻ ഇ.ശ്രീധരൻ. ആർ.ആർ.ടി.എസ് കേരള സർക്കാറിന്റെ രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കേരളത്തിന് ഒരിക്കലും അനുയോജ്യമായ പദ്ധതിയല്ല അതെന്നും ശ്രീധരൻ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് താൻ കേരളത്തിലെ പ്രവർത്തനങ്ങളെല്ലാം നിർത്തിയത്. കൊച്ചി മെട്രോ പദ്ധതിക്ക് ശേഷം ​തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനിരുന്നതായിരുന്നു.എന്നാൽ സംസ്ഥാന സർക്കാർ സഹകരിച്ചില്ല. താൻ ബി.ജെ.പിയിൽ ചേർന്നത് മാത്രമല്ല നിസ്സഹരണത്തിനുള്ള കാരണം. പദ്ധതിയിൽ നിന്നും കമീഷൻ ലഭിക്കാത്തതും എന്റെ തഴയാനുള്ള കാരണമാണ്.

സംസ്ഥാന സർക്കാർ വലിയ ഒരു വികസനപദ്ധതിയും നടപ്പാക്കിയിട്ടില്ല. അവർ മറ്റുള്ളവർ നടപ്പാക്കിയതിന്റെ പിതൃത്വം അവകാശപ്പെടുകയാണ്. ദേശീയപാത നവീകരണത്തിന് 5,000 കോടി നൽകിയെന്നാണ് അവർ പറയുന്നത്. കേന്ദ്രസർക്കാർ ദേശീയപാത നവീകരണത്തിനായി 50,000 കോടി രൂപയാണ് മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് ബി.ജെ.പിക്ക് പോകുമെന്നതിനാലാണ് അതിവേഗ റെയിൽപാത പദ്ധതിയിൽ നിന്നും ത​ന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാറിന്റെ പിന്തുണ അത്യന്ത്യാപേക്ഷിതമാണ്. ഡി.എം.ആർ.സിയും റെയിൽബോർഡും അനുവാദം നൽകിയാൽ പദ്ധതിരേഖയുമായി താൻ സംസ്ഥാന സർക്കാറിനെ കാണും. അവരുടെ കൂടി പിന്തുണയോടെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

Tags:    
News Summary - E Sreedharan on Highspeed Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.