കെ.ആന്‍സലന്‍ എം.എല്‍.എ സ്വയം നിരീക്ഷണത്തില്‍

ബാലരാമപുരം: കോവിഡ്​ ​പ്രതിരോധത്തി​​െൻറ ഭാഗമായി നെയ്യാറ്റിൻകര എം.എൽ.എ കെ. ആന്‍സലന്‍ സ്വയം നിരീക്ഷണത്തില്‍. എംഎല്‍എ താമസിക്കുന്ന പ്രദേശം കണ്ടെയ്‌മ​െൻറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്വയം നിരീക്ഷണത്തിന് തീരുമാനിച്ചത്.

ഈ പ്രദേശത്ത് ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീടുള്‍പ്പെടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ  വഴുതൂര്‍ വാര്‍ഡ് കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു. എം.എല്‍.എയെ വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടവർക്ക് 9995191282 എന്ന നമ്പറില്‍ ബന്ധപ്പെടാം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ജാഗ്രത തുടരണമെന്നും ആന്‍സലന്‍ പറഞ്ഞു. പൊതു പരിപാടികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായും എം.എല്‍.എ അറിയിച്ചു.

Tags:    
News Summary - mla enters quaratine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.