??.?? 9 ?????? ????? ???? ??.??.??????? ??????? ??????

എം.കെ. രാഘവനെതിരെ ഒളികാമറ ഓപറേഷൻ; പണം ആവശ്യപ്പെട്ടെന്ന് ആരോപണം

കോഴിക്കോട്: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് പാർലമ​​െൻറ്​ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.കെ. രാഘ വനെതിരെ ഒളികാമറ ഓപറേഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി രൂപ വരെ ചെലവ് വന്നിട്ടുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ വെള ിപ്പെടുത്തലാണ് ‘ടി.വി 9 ഭാരതവർഷ’ എന്ന ഹിന്ദി ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

ഹോട്ടൽ തുടങ്ങാൻ സഹായിച്ചാൽ അഞ് ചു കോടി രൂപ നൽകാമെന്ന് ചാനൽ പ്രതിനിധികൾ പറയുമ്പോൾ പണം ഡൽഹിയിലെ സെക്രട്ടറിക്ക് കൈമാറിയാൽ മതിയെന്ന് എം.കെ. രാഘവൻ വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, തന്നെ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മോശക്കാരനായി ചിത്രീകരിക്കാനുമ ായി നിർമിച്ച വ്യാജ വിഡിയോയാണിതെന്ന് കാണിച്ച് പൊലീസ് കമീഷണർക്കും ജില്ല വരണാധികാരിയായ കലക്ടർക്കും എം.കെ. രാഘവൻ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്​ പരാതിയുടെ കോപ്പി നൽകുമെന്നും അറിയിച്ചു.

നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കോർപ്ടാസ്​ക്​’ കൺസൽട്ടൻസി പ്രതിനിധികളായാണ് ചാനൽ സംഘം മാർച്ച് 10ന് എം.കെ. രാഘവ​​​െൻറ കോഴിക്കോട്ടെ വീട്ടിലെത്തിയതെന്ന് പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. സിംഗപ്പൂരിലെ ഒരു ക്ലൈൻറിന് കോഴിക്കോട്ട്​ ഹോട്ടൽ തുടങ്ങണം. അതിനായി 15 ഏക്കർ ഭൂമിയേറ്റെടുക്കാനും പ്രാദേശികമായി ഉണ്ടാവുന്ന പ്രശ്നങ്ങൾ എം.പി എന്ന നിലയിൽ പരിഹരിക്കാനും സഹായിച്ചാൽ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാമെന്ന വാഗ്ദാനമാണ് സംഘം നൽകിയത്.

പണം ഡൽഹിയിലെ ത​​​െൻറ സെക്രട്ടറിയെ കാശായി ഏൽപിച്ചാൽ മതിയെന്നും ചെക്ക് വേണ്ടെന്നും എം.കെ. രാഘവൻ പറയുന്നതായി വിഡിയോയിൽ കാണാം. തുടർന്ന് നടക്കുന്ന സംസാരത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി ചെലവ് വന്നുവെന്നും പാർട്ടി രണ്ടു കോടി മുതൽ അഞ്ചു കോടി രൂപവരെ തന്നുവെന്നുമുള്ള വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പിന് ഒരുപാട് പണം ആവശ്യമുണ്ടെന്നും ദിവസവും വാഹനങ്ങൾക്കുള്ള ചെലവുൾപ്പെടെ 10 ലക്ഷം രൂപ വേണമെന്നും വിഡിയോയിൽ എം.കെ. രാഘവൻ പറയുന്നതായി കാണാം. തെരഞ്ഞെടുപ്പ് ദിവസം മദ്യം നൽകാറുണ്ടെങ്കിൽ അതി‍​​െൻറ കാര്യമെല്ലാം വിവിധ കമ്മിറ്റികളാണ് കൈകാര്യം ചെയ്യാറുള്ളത്. വിഡിയോ അടിസ്ഥാനത്തിൽ എം.കെ. രാഘവനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ് നേതൃത്വം.

അസോസിയേറ്റഡ് ബ്രോഡ്കാസ്​റ്റിങ് കോർപ​േറഷ​​​െൻറ ഉടമസ്​ഥതയിൽ മാർച്ച് 30നാണ് ടി.വി 9 ഭാരതവർഷ ഹിന്ദി ചാനൽ ലോഞ്ച് ചെയ്തത്. ഹിന്ദിക്കു പുറമെ അഞ്ചു പ്രാദേശിക ഭാഷകളിലും ടി.വി 9‍​​െൻറ ചാനലുകളുണ്ട്.

പണം ആവശ്യപ്പെട്ടു എന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കും -എം.കെ. രാഘവൻ
കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അപകീർത്തിപ്പെടുത്താനായി നിർമിച്ച വ്യാജ വിഡിയോ ആണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ. രാഘവൻ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

താൻ അഞ്ചു കോടി ആവശ്യപ്പെട്ടു എന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ച് പൊതുജീവിതം അവസാനിപ്പിക്കും. വീട്ടിൽ കാണാൻ വരുന്നവരെ കാണാറുണ്ട്. ഇതിൽ ശബ്​ദം ഡബ് ചെയ്താണെന്നും വിഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും രാഘവൻ അറിയിച്ചു.

Tags:    
News Summary - Mk Raghavan Financial Allegation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.