എം.കെ. മുനീർ

മുനീർ ആദ്യം സുലൈമാൻ സേട്ടിനോട് മാപ്പു പറയണം

കോഴിക്കോട്: വർഗീയതക്കെതിരെ ഉള്ള നിലപാടിൽ കാപട്യം കാണിക്കുന്നുവെന്ന് തുറന്നുപറഞ്ഞ എം.കെ. മുനീർ കോൺഗ്രസിന്റെ മതേതരത്വ കാപട്യത്തെക്കുറിച്ച് ആദ്യം തുറന്നു പറഞ്ഞ ഇബ്രാഹിം സുലൈമാൻ സേട്ടിനെ അധിക്ഷേപിച്ചതിന് മാപ്പുപറയണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു.

1992ൽ കോൺഗ്രസിന്റെ സംഘ്പരിവാർ അനുകൂല മൃദു സമീപനത്തിനെതിരെ ശക്തമായി എതിർത്താണ് സേട്ടു മുസ്‍ലിംലീഗ് അഖിലേന്ത്യ പ്രസിഡന്റ് പദവി രാജിവെച്ചത്.

അക്കാലത്ത് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എം.കെ മുനീർ ആർ.എസ്.എസിന്റെ വാക്ക് കടമെടുത്തു സേട്ടിനെ അധിക്ഷേപിച്ച് തീവ്രവാദിയും വർഗീയവാദിയും ആക്കി കാമ്പയിൻ നടത്തുകയായിരുന്നു.

മുനീറിന്റെ ഉൾപ്പെടെയുള്ളവരുടെ ഇപ്പോഴത്തെ നിലപാട് ഇബ്രാഹിം സുലൈമാൻ സേട്ട് സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുന്നു എന്ന് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - MK Muneer must first apologize to Ibrahim Sulaiman Sait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.