വർഗീയകക്ഷികളുടെ വോട്ട്: പാർട്ടി നിലപാട്​ കുഞ്ഞാലിക്കുട്ടിക്കും ബഷീറിനും ബാധകം -മുനീർ

തിരുവനന്തപുരം: ​എസ്​.ഡി.പി.​െഎ ഉൾപ്പെടെയുള്ള വർഗീയ, തീവ്രവാദ പാർട്ടികളുടെ വോട്ട്​ വേണ്ടെന്ന​ പാർട്ടി അധ്യക് ഷൻ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ നിലപാട്​ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ്​ ബഷീറിനും ഒരുപോലെ ബാധകമെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ. തിരുവനന്തപുരം പ്രസ്​ക്ലബി​​െൻറ മീറ്റ്​ ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലത്തൂരിലെ യു.ഡി.എഫ്​ സ്​ഥാനാർഥിയെക്കുറിച്ച് എ. വിജയരാഘവൻ നടത്തിയ മോശം പരാമർശത്തിനൊപ്പം ലീഗ്​ നേതാക്കളെ അവഹേളിച്ച്​ സംസാരിച്ചതിനെക്കുറിച്ച്​ ലീഗ്​ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.

ഇടതുമുന്നണി കൺവീനറാണ്​ സ്​ത്രീയെ അവഹേളിച്ചത്​. അതിനാൽ സ്​ത്രീ സമൂഹം മൊത്തത്തിൽ ഇടതുപക്ഷത്തെ ബഹിഷ്​കരിക്കണം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ ബാലിശ വിഷയങ്ങളിലേക്കാണ്​ ഇടതുപക്ഷം ചർച്ച കൊണ്ടുപോകുന്നത്​.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണി സ്​ഥാനാർഥിയെ പിൻവലിച്ച്​ അദ്ദേഹത്തിന്​ പിന്തുണ കൊടുക്കണം. കേരളത്തിൽ ഇടതുപക്ഷം ​കോൺഗ്രസിനെ പൊരുതിതോൽപിക്കുന്നതി​​െൻറ ഗുണം ദേശീയതലത്തിൽ ബി.ജെ.പിക്കായിരിക്കുമെന്നും മുനീർ പറഞ്ഞു.

Tags:    
News Summary - MK Muneer Muslim League -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.