Posted On
date_range Updated On
date_range അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം; എവിടേക്ക് മാറ്റുമെന്നതിൽ സസ്പെൻസ് തുടരുന്നു
ഇടുക്കി: ചിന്നകനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യത്തിന് തുടക്കമായി. മുൻനിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച രാവിലെ തന്നെ ദൗത്യം തുടങ്ങി. കഴിഞ്ഞ ദിവസം മോക്ഡ്രിൽ ഉൾപ്പടെ പൂർത്തിയാക്കിയിരുന്നു. ട്രാക്കിങ് ടീം അരിക്കൊമ്പന് സമീപത്തെത്തിയെന്നാണ് വിവരം.
സിമന്റുപാലം മേഖലയിൽവെച്ച് അരിക്കൊമ്പനെ മയക്കുവെടിവെക്കാനാണ് തീരുമാനം. ആന നിലവിൽ ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് സൂചന. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള നൂറ്റമ്പതോളം പേരുടെ സംഘമാണ് അരികൊമ്പനെ പിടികൂടുന്നതിനായി ദൗത്യത്തിലുള്ളത്.
അതേസമയം, മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം അരികൊമ്പനെ എങ്ങോട്ട് മാറ്റുമെന്നത് സംബന്ധിച്ച് വിവരങ്ങൾ വനംവകുപ്പ് ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇതുസംബന്ധിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനാവില്ലെന്നാണ് കോട്ടയം ഡി.എഫ്.ഒ കഴിഞ്ഞ ദിവസം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.