വിദേശത്ത് നിന്നും നാട്ടിലേക്കെത്തിയവർ പോകുന്നത് എങ്ങോട്ട് ?

കോഴിക്കോട്: വിദേശത്തുനിന്നും എത്തുന്ന യുവാക്കളെ കാണാതാകുന്നത് പതിവായി മാറുന്നു. നിലവിൽ രണ്ടുപേരെയാണ് കാണാതായിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും, നാദാപുരത്തും, വളയത്തുമാണ് യുവാക്കളെ കാണാതായത്. ഇതേത്തുടർന്നാണ് ഇത്തരത്തിൽ കാണാതായവരുടെ വിവരശേഖരണം പൊലീസ് നടത്തിവരുന്നത്.


കാണാതായവർക്കു പിന്നിൽ സ്വർണക്കടത്ത്സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പത്ത് ദിവസത്തിനുള്ളിൽ മൂന്നു പേരെയാണ് കോഴിക്കോട് ജില്ലയിൽ നിന്നും കാണാതായിട്ടുള്ളത്. സമാനമായ സംഭവമാണ് മരിച്ച ഇർഷാദിന്റെ കാര്യത്തിലും നടന്നത്.


മെയ് 13 ന് ഇർഷാദ് വിദേശത്ത് നിന്നും എത്തിയിരുന്നെങ്കിലും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് പൊലീസാണ് ഇർഷാദിനെ വീട്ടിൽ എത്തിച്ചത്. അതേമാസം 23 നാണ് വായനാട്ടിലേക്കെന്നും പറഞ്ഞ് ഇയാൾ പോകുന്നത് ശേഷം കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നാദാപുരത്തു നിന്നും കാണാതായ രണ്ടു യുവാക്കളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.


റിജേഷ് , അനസ് എന്നിവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ബന്ധുക്കൾപോലും ഏറെ വൈകിയാണ് പരാതിയുമായി എത്തുന്നത്. പലരും മൂടിവെക്കാറാണുള്ളതെന്നും നാട്ടുകാരിൽനിന്നുമുള്ള വിവരങ്ങളാണ് പ്രധാനമെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ പേര് വിവരങ്ങളും അവർ നാട്ടിലെത്തുന്നുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - missingcasegoldsmuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.