AI generated image
Posted On
date_range Updated On
date_range റാന്നിയിൽ നിന്ന് കാണാതായ പത്തുവയസ്സുകാരിയെ കണ്ടെത്തി
റാന്നി: റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജില്ലയ്ക്ക് പുറത്തായിരുന്നു. രാവിലെ കുട്ടിക്ക് ഭക്ഷണം കൊടുത്ത ശേഷം അടുക്കളയിൽ പോയ മുത്തശ്ശി തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മാധ്യമങ്ങളെ അറിയിച്ചു. ഇതിന് പിന്നാലെ 11.30ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.