മോദിയുടെ ജന്മദിനാഘോഷത്തിന്​ എറണാകുളത്ത്​ മുസ്​ലിം വനിതകളുടെ ദുആ സമ്മേളനം

പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ നരേ​ന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മുസ്​ലിം സ്​ത്രീകളുടെ ദുആ സമ്മേളനവുമായി കേരള ന്യൂനപക്ഷ മോർച്ച. മുത്തലാഖ്​ നിരോധിച്ച്​ ആത്മാഭിമാനം നൽകിയതിന്​ മോദിക്ക്​ നന്ദിയർപ്പിച്ചും അഫ്​ഗാൻ വനിതകൾക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്​ എറണാകുളത്ത്​ ദുആ സമ്മേളനം നടത്തുന്നത്​.

വെള്ളിയാഴ്ച രാവിലെ 11 ന്​ എറണാകുളത്ത്​ ദുആ സമ്മേളനം നടത്തുമെന്നാണ്​ ന്യൂനപക്ഷ മോർച്ചയുടെ അറിയിപ്പ്​. ഇതു സംബന്ധിച്ചുള്ള പോസ്റ്ററുകളിൽ ദുആ സമ്മേളന വേദി എറണാകുളത്താണെന്ന്​ മാത്രമാണുള്ളത്​. കൃത്യമായ വേദി സംബന്ധിച്ച്​ അറിയിപ്പൊന്നും ഇല്ല.

സെപ്​റ്റംബർ 17 നാണ്​ നരേന്ദ്ര മോദിയുടെ ജന്മദിനം. ഇതിന്‍റെ ഭാഗമായി കേരളത്തിൽ ബി.ജെ.പി വിവിധ പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്‍റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്​. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്​. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തുമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്​. ഓരോസമുദായത്തിന്‍റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ അറിയിച്ചിരുന്നു.

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയതിന്​ വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കാനും ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ട്​. 

Tags:    
News Summary - minority morcha plans special program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.