അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

സം​സ്ഥാ​ന​ത്ത്​ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​െൻറ പ്രാ​യോ​ഗി​ക​ത പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇന്നലെ പറഞ്ഞിരുന്നു. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കും. കോ​വി​ഡ്​ ഉ​ന്ന​ത​ത​ല സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്​​ത ശേ​ഷ​മാ​വും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Tags:    
News Summary - Ministry of Education about teachers covid duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.