തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി. പണിമുടക്കിനെ തുടർന്ന് റോസ് ഹൗസില്‍ നിന്ന് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് മന്ത്രി നടന്നാണ് എത്തിയത്.
ആറു മാസം മുന്‍പ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാര്‍ ബോധപൂര്‍വം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമരം ചെയ്താണ് തൊഴിലാളികൾ അവകാശങ്ങൾ തേടിയെടുത്തത്. ആ അവകാശങ്ങൾ ഒരു സർക്കാർ തകിടം മറിക്കുന്നത് ശരിയല്ല. മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൊഴിൽ നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് വ്യകത്മാക്കി.
ഗവർണർ രാജേന്ദ്ര ആർലേക്കറിനെ മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണറാണ്. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.