‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ....’ വീണ്ടും അധിക്ഷേപവുമായി സുരേഷ് ഗോപി

തൃപ്പൂണിത്തുറ: കേരളത്തിന് എയിംസ് അനുവദിക്കുന്ന വിഷയത്തിൽ വീണ്ടും അധിക്ഷേപവുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' യോഗത്തിൽ ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ....’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ആരുടെയും പേരെടുത്ത് സുരേഷ് ഗോപി പറഞ്ഞില്ല.

കേരളത്തിൽ എയിംസ് വരും മറ്റേ മോനെ... നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, ഒരു അഞ്ച് ജില്ലകളുടെ പേര് കൂടി തരൂ എന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. 2016ൽ രാജ്യസഭാംഗമാകുന്നതിന് മുമ്പ് 2015ൽ എല്ലാ സംസ്ഥാനത്തിനും ഓരോ എയിംസ് എന്ന പദ്ധതിയാണെങ്കിൽ മോദിജിയുമായുള്ള ബന്ധത്തിന്‍റെ പുറത്ത് അന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമായി വഞ്ചിക്കപ്പെട്ട് കിടക്കുന്ന ആലപ്പുഴയിൽ അനുവദിക്കണമെന്നാണ് -സുരേഷ് ഗോപി പറഞ്ഞു.

തീർച്ചയായും കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. ഇത് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശൂരിനെ ആയിരിക്കണം. അതാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കലോത്സവ വേദിയിലേക്കെത്തി സുരേഷ് ഗോപി


തൃശൂർ: തൃശൂരിൽ ആരംഭിച്ച 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘോടനം ചെയ്യവെ വേദിയിലേക്ക് എത്തി സുരേഷ് ഗോപി. പ്രസംഗത്തിനിടെ മുഖ്യമന്ത്രി തിരിഞ്ഞ് സുരേഷ് ഗോപിയെ ഹസ്തദാനം ചെയ്യുകയും ചെയ്തു.

Tags:    
News Summary - Suresh Gopi again makes insulting remarks again on AIIMS issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.