വിദ്യാർഥിയെ മന്ത്രി വി. ശിവൻകുട്ടി ആശ്വസിപ്പിക്കുന്നു
ചവറ (കൊല്ലം): രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപിച്ച മൂന്നാം ക്ലാസ് വിദ്യാർഥിയെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, കൊല്ലം ഡി.ഡി.ഇ കെ.ഐ. ലാൽ, ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. അനിത എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രവാസിയായ അമ്മ വിദേശത്തുനിന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് കുട്ടിയെ മർദിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.