കോഴിക്കോട്: എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ േദഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടെന്നാണ് പ്രഥമിക പരിശോധനയിൽ കണ്ടെത്തിയത്. കൂടുതൽ ചികിത്സകൾക്കായി ആശുപത്രിയിൽ അഡ്മിറ്റാണ് അദ്ദേഹം. അസുഖത്തെ തുടർന്ന് അദ്ദേഹത്തിെൻറ ഇന്നത്തെ പരിപാടികൾ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.