വി.ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം മന്ത്രി എം.ബി. രാജേഷാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കോഴിക്കോട്: രക്തത്തിൽ പൊട്ടാസ്യം അളവ് കുറയുകയും ഹൃദയാഘാതമുണ്ടാവുകയുംചെയ്ത് കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. സെപ്റ്റംബർ 10നാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊടുവള്ളി മണ്ഡലത്തിലെ ഗ്രാമയാത്ര സമാപിച്ച് കോഴിക്കോട്ടെ വീട്ടിലെത്തിയയുടൻ അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.