തിരുവനന്തപുരം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രൂപേണ മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'എന്റെ പേര് ശിവൻകുട്ടി..സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!' എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ജാനകി എന്ന പേര് വിവാദമാകുമെങ്കിൽ ശിവൻ എന്ന പേരും വിവാദത്തിന് കാരണമാകുമോ എന്നാണ് മന്ത്രി ഉദ്ദേശിച്ചത്.
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ജെ.എസ്.കെ - ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ചൊവ്വാഴ്ച ഹൈകോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിനോട് ഹൈകോടതി അറിയിച്ചത്.
കേസില്‍ ഹര്‍ജിക്കാരന്റെ ഭാഗം കേട്ട കോടതി കേസില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.