കോട്ടയം: ബി. അശോകിന്റെ നിയമനത്തിലും എം.ജി സർവകലാശാല സെനറ്റ് നിയമനത്തിലും ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തോട് യോജിക്കില്ല. ഏതുതരത്തിലുള്ള കാവിവത്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കും. കഴിഞ്ഞ സർക്കാരിന് അനഭിമതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാരിന്റെ അവകാശമാണ്. കഴിഞ്ഞ സർക്കാരിന് അനഭിമതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്? കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചു എന്നതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി. അശോക്. അദ്ദേഹത്തിന് കൃത്യമായ പോസ്റ്റിങ്ങ് നൽകുക എന്നത് ഈ സർക്കാരിന്റെ ഭരണപരമായ തീരുമാനമാണ്.
പിണറായി വിജയൻ സർക്കാർ വെച്ചിരുന്ന ആളുകൾ തന്നെ തുടരാൻ ആണെങ്കിൽ പിന്നെ ഭരണം മാറേണ്ട ആവശ്യം ഇല്ല. ബി അശോക് ആർഎസ്എസാണ്, സംഘപരിവാറാണ് എന്ന് എതിർക്കുന്നവർ പറഞ്ഞാൽ അങ്ങനെ ആവില്ലെന്നും മന്ത്രി പറഞ്ഞു.
‘ഇപ്പോൾ വിമർശനമുന്നയിക്കുന്നവർ തങ്ങളുടെ ഭരണകാലയളവിൽ എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഉണ്ടായത്. ജന്മഭൂമി ലേഖകർ പോലും എൽഡിഎഫ് ഭരണകാലത്ത് സെനറ്റിലും സിൻഡിക്കേറ്റിലും വന്നിട്ടുണ്ട്. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നു. അന്ന് ഗവർണറും സർക്കാരും തമ്മിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ ഒരു ദിവസം മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച്ച നടത്തിയതോടെ, സ്വിച്ച് ഇട്ടപോലെ അവസാനിച്ചുവെന്നും റോജി.എം.ജോൺ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.