മന്ത്രി പിന്നെ; കോഴിക്കോട്ടെ ലീഗ്-കോൺഗ്രസ് അണികളിൽ നിരാശ, പ്രതിഷേധം

കോഴിക്കോട്: യു.ഡി.എഫിന് ചരിത്രത്തിലില്ലാത്ത വിജയം സമ്മാനിച്ചിട്ടും വി.ഡി. സതീശന്റെ മന്ത്രിസഭയിൽ കോഴിക്കോടിന് മന്ത്രിസ്ഥാനം കടം പറഞ്ഞതോടെ അണികൾ കടുത്ത നിരാശയിലും പ്രതിഷേധത്തിലും. മുസ്‍ലിം ലീഗിലെ പാറക്കൽ അബ്ദുല്ലക്ക് മന്ത്രിസഭയിൽ ഇടംലഭിക്കുമെന്ന് അവസാന നിമിഷംവരെ പ്രതീക്ഷ കൊടുത്തെങ്കിലും നേരം ഇരുട്ടിവെളുത്തതോടെ തീരുമാനം അട്ടിമറിഞ്ഞു. അവസാന പ്രഖ്യാപനം വന്നപ്പോൾ രണ്ടര വർഷം കഴിഞ്ഞ് പാറക്കലിനെ മന്ത്രിയാക്കുമെന്നാണ് സാദിഖലി തങ്ങൾ അറിയിച്ചത്.

എതാണ്ട് എല്ലാ ജില്ലകളിൽനിന്നും മന്ത്രിമാരുള്ള സഭയിൽ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിന് ഒരു ‘മുഴുവൻ മന്ത്രി’യെ കൊടുക്കാൻ യു.ഡി.എഫിനായില്ല. രണ്ട് പിണറായി മന്ത്രിസഭകളിലും ജില്ലക്ക് രണ്ട് വീതം മന്ത്രിമാരുണ്ടായിരുന്നു. കൂടാതെ രണ്ടാം പിണറായി സഭയിൽ രണ്ടര വർഷം ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിയായി. മലപ്പുറം കഴിഞ്ഞാൽ ലീഗിന് ഏറ്റവും കുടുതൽ എം.എൽ.എമാർ ഉള്ള ജില്ലയാണ് കോഴിക്കോട്. മത്സരിച്ച ആറിൽ ആറ് പേരും ജയിച്ചു. കോൺഗ്രസ് കാൽനൂറ്റാണ്ടിന് ശേഷം വൻതിരിച്ചുവരവ് നടത്തിയ ജില്ലയാണ് കോഴിക്കോട്. 25 വർഷമായി ഇവിടെ ഒരു എം.എൽ.എ പോലുമുണ്ടായിരുന്നില്ല. ഇത്തവണ കൈ ചിഹ്നത്തിൽ മത്സരിച്ച അഞ്ചുപേരും ജയിച്ചു.

Tags:    
News Summary - Minister post delayed; Disappointment and protests erupt among League and Congress workers in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.