സമ്മേളനത്തിൽ നിന്ന്
കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിൽ മന്ത്രി പി രാജീവിനെ വിമർശിച്ച് പ്രതിനിധികൾ. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു. വ്യവസായ മന്ത്രി ജില്ലയിലെ തൊഴിൽപ്രശ്നങ്ങളിൽ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികൾ വിമർശിച്ചു.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ ബി.ജെ.പിയുടെ കയ്യിലായെന്ന് ഒരു വിഭാഗം സമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിക്കാർക്ക് പൊലീസിന്റെ മർദനം ഏൽക്കേണ്ട സാഹചര്യമാണുള്ളത്. പൊലീസ് പാർട്ടിക്കാരുടെ പരാതികൾപോലും കേൾക്കുന്നില്ല.
സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. ശനിയാഴ്ച റിപ്പോർട്ട് അവതരണം നടന്നു. ഇന്ന് പ്രതിനിധികൾ റിപ്പോർട്ടിൻമേൽ ചർച്ച നടത്തി. ചർച്ചയിലാണ് മന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.