ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് വ്യവസായ മന്ത്രി പി.രാജീവ്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മത പണ്ഡിതനുമായ ഹൈദരലി ശിഹാബ് തങ്ങളുടെ മരണം വേദനാജനകമാണെന്ന് വ്യവസായ മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമൂഹമാകെ ബഹുമാനിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എക്കാലവും മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

പിതാവ് പൂക്കോയ തങ്ങളുടെയും സഹോദൻ ശിഹാബ് തങ്ങളുടെയും പാരമ്പര്യം ഉയർത്തി പിടിക്കാൻ അദ്ദേഹം ശ്രമിച്ചു. ശിഹാബ് തങ്ങളുടെ മരണ ശേഷം മുസ്ലീം ലീഗിന്റെ  നേതൃസ്ഥാനത്തേക്ക് വന്ന അദ്ദേഹം കഴിഞ്ഞ 13 വർഷത്തോളം കാലം കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട  രാഷ്ട്രീയ പാർടിയായി തന്നെ ഹൈദരലി തങ്ങൾ മുസ്ലീം ലീഗിനെ നയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പി.രാജീവ് പറഞ്ഞു.

News Summary - Minister of Kerala P Rajeev Expresses Condolences To The Death Of Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.