മോദിയുടെ വരവിൽ മെച്ചം തട്ടുകടക്കാർക്ക് മാത്രം -മന്ത്രി രാജൻ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിൽ തട്ടുകടക്കാർക്ക് മാത്രമാണ് മെച്ചമെന്ന് മന്ത്രി കെ. രാജന്റെ പരിഹാസം. തൃശൂർ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് മോദി വന്നത്. വനിതാ സംവരണ ബിൽ 2024 തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വടക്കുംനാഥന് മുന്നിലെ മരങ്ങളിലെ എല്ലാ ജഡകളും മുറിച്ചത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. തൃശൂർ പൂരത്തെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ളെ സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​ന്നുവെന്നും തൃ​ശൂ​ർ പൂ​രം വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ ക​ളി​യാ​ണെ​ന്നും മോ​ദി ആ​രോ​പി​ച്ചിരുന്നു. ‘അ​വ​ര്‍ വി​ശ്വാ​സ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു. ക്ഷേ​ത്ര​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ കൊ​ള്ള​യു​ടെ മാ​ര്‍ഗ​മാ​യാ​ണ് കാ​ണു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ കു​ത്ത​ഴി​ഞ്ഞ സ്ഥി​തി വി​ശ്വാ​സി​ക​ള്‍ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്’ എന്നായിരുന്നു ആരോപണം. മോദിയുടെ ശബരിമല, മതമേലധ്യക്ഷന്‍മാരുടെ വിരുന്ന് പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ഇടത് മുന്നണിയുടെ തീരുമാനം.

ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരിൽ പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി വെല്ലുവിളിച്ചിരുന്നു. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. താൻ എല്ലാം അറിയുണ്ടായിരുന്നുവെന്നും വരാൻ വൈകി പോയെന്നും അവിടത്തെ സ്ത്രീകളോട് പറയണം. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരു വാക്ക് പറയാൻ സാധിക്കാത്തതിൽ മാപ്പ് പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മഹിളകളുടെ സമ്മേളനം മോദി നടത്തിയ നാടകമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സ്ത്രീകളുടെ മാനംകാക്കാൻ അറിയാത്ത, അവർക്ക് ജീവിതം കൊടുക്കാൻ പരാജയപ്പെട്ട, കക്കൂസുകളിലൊന്നും വെള്ളം എത്തിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വെറുമൊരു നാടകക്കാരനായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Minister K Rajan against modi's thrissur visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.