സഖാവിന്‍റെ മകളുടെ മരണം ഞെട്ടിപ്പിക്കുന്നത്; കാരണങ്ങൾ വെളിച്ചത്തു വരണം -മന്ത്രി ചിഞ്ചുറാണി

കോഴിക്കോട്: ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ നേതാവും മന്ത്രിയുമായ ജെ. ചിഞ്ചുറാണി. സഖാവ് ത്രിവിക്രമന്‍റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി ഫേസ്ബുക്കിൽ കുറിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രി ചിഞ്ചുറാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്‍റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
വിസ്മയക്ക് ആദരാഞ്ജലികൾ

സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രി​വി​ക്ര​മ​ന്‍നാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വി​സ്മ​യയെ (24) തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ല്‍ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. സംഭവത്തിൽ പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ.​എം.​വി.​ഐ കി​ര​ണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈ ​ഞ​ര​മ്പു​ക​ൾ മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ടിെൻറ മു​ക​ള്‍നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​നി​ന്ന വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​െ​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു വി​വാ​ഹം. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ള്‍ ഉ​യ​രു​ക​യും സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ സ​ഹി​തം ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ ഇ​വ​ർ പി​ണ​ങ്ങി താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു. ബി.​എ.​എം.​എ​സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്ന വി​സ്മ​യ അ​വ​സാ​ന​വ​ര്‍ഷ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ന്‍ സ്വ​യം താ​ല്‍പ​ര്യ​മെ​ടു​ത്ത് കി​ര​ണി​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ വീ​ണ്ടും തു​ട​ങ്ങി. സം​ഭ​വ​ദി​വ​സ​വും കി​ര​ൺ വി​സ്മ​യ​യെ മ​ർ​ദി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ​െ​വ​ച്ച് മ​ർ​ദ​ന​മേ​റ്റെ​ന്ന്​ കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ഫോ​ട്ടോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സ​ഹോ​ദ​ര​ൻ വി​ജി​ത്തി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​റ​കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.  

Tags:    
News Summary - Minister Chinju Rani react to Vismaya Suicide Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.