‘നിലവിലെ പ്രതിപക്ഷ നേതാവിന് മുൻ പ്രതിപക്ഷ നേതാവിന്‍റെ അവസ്ഥയുണ്ടാകും’, വി.ഡി സതീശന് ആന്‍റണി രാജുവിന്‍റെ പരിഹാസം

തിരുവനന്തപുരം: വിവാദമായ എ.ഐ കാമറ ഇടപാടിൽ അഴിമതി ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച ആന്‍റണി രാജു, അതേ സാഹചര്യം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാകുമെന്ന് പരിഹസിച്ചു.

കാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്നു വീഴും. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ എന്തു കൊണ്ട് കോടതിയിൽ പോയില്ലെന്നും ആന്‍റണി രാജു ചോദിച്ചു.

കാമറ ഇടപാടിൽ അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ആന്‍റണി രാജി ചോദിച്ചു.

2012ൽ യു.ഡി.എഫ് 100 കാമറകൾ സ്ഥാപിച്ചതിന് 40 കോടി രൂപക്ക് മുകളിലാണ് ചെലവ്. യു.ഡി.എഫ് കാലത്ത് കെൽട്രോൺ നടത്തിയ മാതൃകയിലാണ് ഇപ്പോഴും ടെൻഡർ വിളിച്ചതെന്നും മന്ത്രി ആന്‍റണി രാജു ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Minister Antony Raju's mockery VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.