തിരുവനന്തപുരം: ഐ.എൻ.എൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബുമായി മന്ത്രി ചർച്ചനടത്തി.തൈക്കാട് ഗസ്റ്റ് ഹൗസിൽവെച്ചാണ് മന്ത്രിയും വഹാബും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ഏതൊരു പ്രശ്നവും പരിഹരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച് ചർച്ചനടത്തിയാൽ പരിഹരിക്കാനാകുമെന്നായിരുന്നു എ.പി അബ്ദുൽ വഹാബ് പ്രതികരിച്ചത്. ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും വഹാബ് പ്രതികരിച്ചിരുന്നു. ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും വഹാബ് പ്രതികരിച്ചു.
അതെ സമയം ഐ.എൻ.എല്ലിൽ രൂപപ്പെട്ട തർക്കത്തിൽ കാന്തപുരം വിഭാഗം മധ്യസ്ഥ നീക്കം നടത്തി.എ.പി.അബ്ദുൽ വഹാബ് -കാസിം ഇരിക്കൂർ വിഭാഗങ്ങളുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായി കാന്തപുരം എ.പി വിഭാഗത്തിന്‍റെ സുപ്രധാന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തി.
അതെ സമയം ചർച്ചയിൽ വിട്ടുവീഴച്യില്ലെന്ന നിലപാടിൽ ഇരു വിഭാഗവും ഉറച്ച് നിന്നുെവന്നാണ് അറിയുന്നത്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ ഐ.എൻ.എല്ലിലെ പിളർപ്പ് ചർച്ച ചെയ്തേക്കും.അതെ സമയം ഇടത് നേതൃത്വത്തെ വഹാബ് വിഭാഗം ഇന്നലെ തലസ്ഥാനത്തെത്തി സന്ദർശിച്ചിരുന്നു. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിലും സി.പി.െഎ ആസ്ഥാനമായ എം.എൻ സ്മാരകത്തിലും എത്തി നേതൃത്വെത്ത കണ്ട െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിെൻറ നേതൃത്വത്തിലുള്ള സംഘം പിളർപ്പുണ്ടായ സാഹചര്യം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.