ഖനന ദൂരപരിധി : ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തെളിവെടുപ്പിൽ പരാതി പ്രവാഹം

കോഴിക്കോട്: ഖനന ദൂരപരിധി : ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതി തെളിവെടുപ്പിൽ ജനങ്ങളുടെ പരാതി പ്രവാഹം. ആറ് ജില്ലകളിൽ ക്വാറികളുടെ ദുരന്തം നേരിടുന്നു ജനങ്ങളാണ് പരാതിയുമായി കോഴിക്കോട് എത്തിയത്. ജനവാസകേന്ദ്രങ്ങളും ക്വോറികളും തമ്മിലുള്ള സുരക്ഷിത അകലം ശാസ്ത്രീയമായി കണ്ടെത്താനും ക്വോറികൾ സൃഷ്ടിക്കുന്ന പ്രകമ്പനം, ശബ്ദ, അന്തരീക്ഷ, ജല മലിനീകരണം സംബന്ധിച്ച പരാതികൾ കേൾക്കാനുമാണ് ഉപസമിതി ചൊവ്വാഴ്ച കോഴിക്കോട് എത്തിയത്.

വിവിധ സമരസമിതികളിൽ നിന്നായി നൂറിലധികം പരാതികൾ തെളിവുകൾ സഹിതം സമർപ്പിച്ചുവെന്ന് പരിസ്ഥിതി പ്രവർത്തകർ മാധ്യമം ഓൺലൈനോട് പറഞ്ഞു. കേരളത്തിലെ പല പാറമടകളും പ്രവർത്തിക്കുന്നത് ചെരിവുള്ള മലകളിലാണെന്ന് പരാതിക്കാർ ചൂണ്ടിക്കാണിച്ചു. അവരുടെ പാരിസ്ഥിതികാനുമതി പരിശോധിച്ചാൽ 45 ഡിഗ്രിയിൽ കൂടുതൽ ചെരുവുള്ള പ്രദേശത്ത് ഖനനം പാടില്ലെന്നാണ്. എന്നാൽ, സംസ്ഥാനത്ത് പലയിടത്തും ചെരിവുള്ള പ്രദേശത്ത് ക്വാറികൾ നടത്തുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ചെരിവുള്ള മലയിലെ ക്വാറിയുടെ ദൂരപരിധിയെങ്ങനെ 50 മീറ്ററായും 200 മീറ്ററായും നിജപ്പെടുത്താനാവില്ലെന്ന് ഉപസമിതിക്ക് മുന്നിൽ പരിസ്ഥിതി പ്രവർത്തകർ അവതരിപ്പിച്ചു. പാറമടകൾക്ക് ലൈസൻസ് നൽകുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള പഞ്ചായത്തിന്റെ അധികാരം പുനസ്ഥാപിക്കണമെന്നും നിയമം പറയുന്ന 500 മീറ്റർ അപകടമേഖല തന്നെ ദൂരപരിധിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടു.

നിരവധി ലൈസൻസുകളും അനുമതികളും നേടിയാണ് ഒരു ക്വാറി പ്രവർത്തിക്കുന്നത്. ലൈസൻസുകൾ ലഭിക്കുവാൻ സിങ്കിൾ വിൻറ്റോ സംവിധാനങ്ങൾ വരെ സർക്കാർ നടപ്പിലാക്കി. ക്വാറിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുണ്ടാവുന്ന പരാതികൾ പരിഹരിക്കാൻ പൊതുജനങ്ങൾക്ക് സിങ്കിൾ വിന്റോയില്ല.

കേരളത്തിലെ ഒരു ക്വാറിയും ജനങ്ങളെ ഇൻഷ്വർ ചെയ്തിട്ടില്ല. കാരണം കേരളം ഈ നിയമത്തിന് ചട്ടങ്ങളോ നോട്ടിഫിക്കേഷനോ നടപ്പിലാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ബുധനാഴ്ച എറണാകുളത്തും വെള്ളിയാഴ്ച തിരുവനന്തപുരത്തും പൊതുതെളിവെടുപ്പ് നടത്തും.

Tags:    
News Summary - Mining distance limit: Grievance flow in taking evidence of National Green Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.