മിനിമംകൂലി 700 രൂപയാക്കണം -എ.ഐ.ടി.യു.സി

ആലപ്പുഴ: രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കണമെന്ന് എ.ഐ.ടി.യു.സി ദേശീയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകക്ക് സമാനമായ വിഹിതം സംസ്ഥാന സർക്കാറുകളും കണ്ടെത്തണം. കേരളത്തിലെ തൊഴിലാളികളുടെ ശരാശരി കൂലി 700 രൂപയാണ്. അതിന് സമാനമായി രാജ്യത്താകെ കൂലി കൂട്ടണം. ഇതിനൊപ്പം നഗരങ്ങളിലെ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തുന്ന നിയമം ആവിഷ്കരിക്കണം.

കേരളത്തിൽ അയ്യൻകാളി പദ്ധതിയുണ്ടെങ്കിലും കേന്ദ്രത്തിൽ ഇത്തരത്തിൽ ഒരു നിയമമില്ല. തൊഴിലാളികളുടെ ക്ഷേമനിധി നടപ്പാക്കിയ സർക്കാറാണ് കേരളം. എന്നാൽ, പാസാക്കിയ നിയമം വേഗത്തിൽ നടപ്പാക്കാൻ നടപടി സ്വീകരണം.

അസംഘടിത മേഖലയിലടക്കം പണിയെടുക്കുന്ന സ്ത്രീകൾക്ക് പ്രസവാനുകൂല്യം നൽകാൻ നടപടി വേണം. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ സാർവത്രികമാക്കുക, രാജ്യസുരക്ഷ മേഖല സ്വകാര്യവത്കരിക്കുന്നതും തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതും അവസാനിപ്പിക്കുക, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്രമേങ്ങളും സമ്മേളനം പാസാക്കി. ഞായറാഴ്ച വിവിധ പോഷക സംഘടനകളുടെ പ്രതിനിധികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സംസാരിച്ചു. വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളിലും ചർച്ച നടന്നു. തിങ്കളാഴ്ചയും ചർച്ച തുടരും. ചർച്ചയിൽ ഉയർന്ന ഓരോ വിഷയങ്ങളിലും നാല് കമീഷനുകൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി അവതരിപ്പിക്കും. 2024 തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട അജണ്ട എന്താണെന്ന് സമാപനദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും. 'ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും' വിഷയത്തിൽ നടന്ന സെമിനാർ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. പി.വി. സത്യനേശൻ അധ്യക്ഷത വഹിച്ചു.  

കേന്ദ്ര സർക്കാർ തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം -രാമകൃഷ്ണ പാണ്ഡേ

ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ വി​ശ്വാ​സ​ത്തി​​​ലെ​ടു​ക്ക​ണ​മെ​ന്ന്​ എ.​ഐ.​ടി.​യു.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ പാ​​ണ്ഡേ. ആ​ല​പ്പു​ഴ​യി​ൽ എ.​ഐ.​ടി.​യു.​സി സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കു​വേ​ണ്ടി മാ​റ്റി​യെ​ഴു​തി. രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ങ്ങ​ൾ​ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്​ പെ​ന്‍റ​ഗ​ണി​ലാ​ണ്​. കോ​ർ​പ​റേ​റ്റു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ലാ​ണ്​ ഭ​രണം. ഇ​തി​ന്​ പ​ക​രം തൊ​ഴി​ലാ​ളി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്​ മു​ന്നോ​ട്ടു​പോ​ക​ണം. ​ഇ​തി​നാ​യി ട്രേ​ഡ്​ യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ ത​യാ​റാ​ക​ണം. സ​ർ​ക്കാ​റി​ന്‍റെ ന​യ​ങ്ങ​ളി​ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​ത്​ അ​സം​ഘ​ടി​ത​രും ക​ർ​ഷ​ക​രു​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ​ കേ​ന്ദ്ര​നി​യ​മം കൊ​ണ്ടു​വ​ര​ണം.

ആ​ർ.​എ​സ്.​എ​സി​ന്‍റെ ഫാ​ഷി​സ്റ്റ്​​ അ​ജ​ണ്ട​യാ​ണ്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കു​ന്നു. ഒ​രു ഭാ​ഷ, ഒ​രു സം​സ്കാ​രം, ഒ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി എ​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ശ്ര​മം. ഇ​ത്​ അം​ഗീ​ക​രി​ക്കില്ല. രാ​ജ്യം നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ച്ച​തി​ന്​ ഒ​പ്പം ഇ​റ​ക്കു​മ​തി കൂ​ടു​ക​യും ക​യ​റ്റു​മ​തി കു​റ​യു​ക​യും ചെ​യ്യു​ന്നു. രൂ​പ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല്യ​ത്ത​ക​ർ​ച്ച നേ​രി​ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സ​മ്മേ​ള​നം വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യു​ം -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Minimum wage should be made to 700 rupees - A.I.T.U.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.