Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ മിനി ബസ് സർവ്വീസ് തുടരും
താമരശ്ശേരി: ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവിസ് തുടരും.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവിസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസിൽ കയറാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്.
ഈ ഭാഗത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.