21 മുതൽ പാൽവില വർധിപ്പിക്കാൻ മിൽമ; സർക്കാർ അനുമതി നിർണായകം

തി​രു​വ​ന​ന്ത​പു​രം: ഈ​മാ​സം 21 മു​ത​ൽ സം​സ്ഥാ​ന​ത്ത് പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മി​ൽ​മ. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി നി​ർ​ണാ​യ​ക​മാ​കും. പു​തു​ക്കി​യ വി​ല 21 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നും നാ​ലു​രൂ​പ വ​ർ​ധി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു​മാ​ണ്​ മി​ൽ​മ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച ചേ​രു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം വ​ർ​ധ​ന​വി​ന് അം​ഗീ​കാ​രം ന​ൽ​കും. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​തീ​രു​മാ​നം. പ​ക്ഷേ, അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ഉ​ട​നെ വി​ല വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​തി​നോ​ട്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന്​ കാ​ണ​ണം. അ​തേ​സ​മ​യം, യു.​ഡി.​എ​ഫ്​ അ​നു​കൂ​ലി​ക​ളാ​യ ബോ​ർ​ഡം​ഗ​ങ്ങ​ളാ​ണ്​ നി​ര​ന്ത​ര​മാ​യി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഏ​റെ നാ​ള​ത്തെ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മി​ൽ​മ പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ആ​റു​​രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും നാ​ലു​രൂ​പ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ഏ​പ്രി​ലി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ച​ശേ​ഷം വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ർ​ക്കു​ല​ർ റെ​സ​ല്യൂ​ഷ​ൻ വ​ഴി വ​ർ​ധ​ന പാ​സാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബോ​ർ​ഡ് അം​ഗ​ങ്ങ​ളി​ലെ എ​ട്ടു​പേ​ർ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട​ത്. 18 അം​ഗ​ങ്ങ​ളു​ള്ള ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ ഭൂ​രി​പ​ക്ഷ​വും സ​ർ​ക്കു​ല​റി​ൽ ഒ​പ്പി​ടു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് വ​ർ​ധ​ന​ക്ക്​ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്ച ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

പു​തു​ക്കി​യ വ​ർ​ധ​ന പ്ര​കാ​ര​മു​ള്ള തു​ക​യി​ൽ 83.75 ശ​ത​മാ​നം വി​ഹി​ത​വും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. 6.25 ശ​ത​മാ​നം വീ​തം സൊ​സൈ​റ്റി​ക​ൾ​ക്കും ഡീ​ല​ർ​മാ​ർ​ക്കും ന​ൽ​കും. 2.5 ശ​ത​മാ​നം മി​ൽ​മ​ക്കും 0.75 ശ​ത​മാ​നം ക്ഷേ​മ​നി​ധി​യി​ലേ​ക്കും മാ​റ്റി​വെ​ക്കും. 0.5 ശ​ത​മാ​നം പ്ലാ​സ്റ്റി​ക് നീ​ക്കം ചെ​യ്യ​ൽ പ്ര​ക്രി​യ​ക​ൾ​ക്കും ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ക​ർ​ഷ​ക​ന് 3.33 രൂ​പ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ർ​ധ​ന തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്റ്റി​ലാ​ണ് വി​ല വ​ർ​ധി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് മി​ൽ​മ ക​ട​ന്ന​ത്. ശേ​ഷം നി​യോ​ഗി​ച്ച മൂ​ന്നം​ഗ പ​ഠ​ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പാ​ലി​ന് വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ മി​ൽ​മ​യു​ടെ മ​റ്റു​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ആ​നു​പാ​തി​ക​മാ​യി വി​ല വ​ർ​ധി​ക്കും. മൂ​ന്നു​​വ​ർ​ഷം​ മു​മ്പാ​ണ്​ അ​വ​സാ​നം പാ​ൽ​വി​ല വ​ർ​ധി​പ്പി​ച്ച​ത്.

Tags:    
News Summary - Milma to increase milk prices from 21st; Government approval crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.