ഭൂചലനത്തെതുടർന്ന് പുറത്തിറങ്ങിയ ജനങ്ങൾ
Posted On
date_range Updated On
date_range കോഴിക്കോട് കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം; പരിഭ്രാന്തരായി വീടുവിട്ട് പുറത്തിറങ്ങി ജനം
കായക്കൊടി: കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.30ന് നേരിയതോതിൽ അനുഭവപ്പെട്ട ഭൂചലനം ശനിയാഴ്ച രാത്രി അതേസമയത്ത് കുറച്ചുകൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്.
സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തിറങ്ങി. തുടർന്ന് പഞ്ചായത്തധികൃതർ ഇ.കെ. വിജയൻ എം.എൽ.എയെ ബന്ധപ്പെട്ടു. അദ്ദേഹം ജില്ല കലക്ടറുമായി സംസാരിക്കുകയും ഞായറാഴ്ച രാവിലെ പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് കലക്ടർ അറിയിക്കുകയും ചെയ്തു.
എളളിക്കാംപാറ, കാവിന്‍റടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.