എടവണ്ണ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക പത്രാധിപരുമായിരുന്ന പത്തപ്പിരിയ ത്തെ എം.ഐ.തങ്ങൾ (65)നിര് യാതനായി. ആസ്മ രോഗം ബാധിച്ചു ചികിൽസയിലായിരുന്ന തങ്ങളെ ശനിയാഴ്ച രാവിലെയാണ് കോഴിക്കോടിലെ മൈത്ര ആശുപത്രിയിലെത്തിച്ചത്.തുടർന്ന് 9 :30 ടെയാണ് അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 7:30 ന് പത്തപ്പിരിയം പെരുവിൽ കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പത്രപ്രവര്‍ത്തകന്‍,എഴുത്തുകാരന്‍,ഗ്രന്ഥകാരന്‍,പ്രഭാഷകന്‍,രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍തുടങ്ങി നിരവധി മേഖലകളില്‍ സുവര്‍ണമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. വർത്തമാനം എക്സിക്യൂട്ടീവ് എഡിറ്റർ,കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെമ്പര്‍,മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടിയ എം.ഐ. തങ്ങള്‍ ഇന്ത്യ മുഴുവനായും ഗള്‍ഫ് നാടുകളിലും സഞ്ചരിച്ചിട്ടുണ്ട്. ന്യൂനപക്ഷ രാഷ്‌ട്രീയം: ദൗത്യവും ദര്‍ശനവും, വഹാബി പ്രസ്ഥാന ചരിത്രം,ആഗോളവത്‌കരണത്തിൻെറ അനന്തരഫലങ്ങള്‍ എന്നിവയാണ് മുഖ്യ കൃതികൾ.
വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്‌ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്‌ത്രം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിവര്‍ത്തന ഗ്രന്ഥങ്ങളാണ്. എ.വി. അബ്ദുറഹിമാന്‍ ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മാധ്യമ പുരസ്‌കാരം, അല്‍കോബാര്‍ കെ.എം.സി.സി രജതജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതനായ കുഞ്ഞിക്കോയ തങ്ങളുടെയും ഖദീജ ബീവിയുടെയും മകനായ എം ഐ തങ്ങളുടെ ഭാര്യ കുണ്ടുതോടിലെ കിഴക്കേ പുറത്ത് ശറഫുന്നിസയാണ്. സയ്യിദ് ഇൻതി കാബ് ആലം, അമീൻ അഹ്സൻ, അൽതാഫ് നൂർ (ദുബൈ), മുജിതബാഹുൽ ബസീം, നജ്മുന്നീസ, സബാഹത്തുന്നീസ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.