ദേശീയഗാനം ജോര്‍ജ് അഞ്ചാമന്‍െറ സ്ഥാനാരോഹണം  സ്തുതിച്ചെഴുതിയത് –എം.ജി.എസ്

കോഴിക്കോട്: ഇംഗ്ളണ്ടിലെ ജോര്‍ജ് അഞ്ചാമന്‍െറ സ്ഥാനാരോഹണത്തെ സ്തുതിച്ച് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയഗാനമെന്ന് എം.ജി.എസ്. നാരായണന്‍. പാഠഭേദം ഇനിഷ്യേറ്റിവ്സിന്‍െറ ആഭിമുഖ്യത്തില്‍ പൊലീസ് ക്ളബില്‍ നടക്കുന്ന ദേശീയതയെക്കുറിച്ചുള്ള എം.ജി.എസിന്‍െറ പ്രഭാഷണപരമ്പരയുടെ മൂന്നാംനാളില്‍ ‘മതങ്ങളും ദേശീയതയും’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനഗണമന അതിനായകന്‍ എന്നാല്‍ ജോര്‍ജ് അഞ്ചാമനാണ്. ഏതാണ്ട് 1960വരെ ദേശീയഗാനമായി ആലപിച്ചത് വന്ദേമാതരമായിരുന്നു. ഇതു മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ കാര്യങ്ങളുണ്ടാകാം. എന്നാല്‍, ഏകദൈവവിശ്വാസികളായ മുസ്ലിംകള്‍ വന്ദേമാതരം മതവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. ദുര്‍ഗാദേവിയെ സ്തുതിക്കുന്നതാണ് വന്ദേമാതരം എന്നും വാദമുണ്ടായിരുന്നു. 

മതവിശ്വാസവും ജാതിവിശ്വാസവും സങ്കീര്‍ണമായാണ് ദേശീയതയുമായി ബന്ധപ്പെട്ടത്. അവ ദേശീയതക്ക് അനുകൂലമായും പ്രതികൂലമായും നിലകൊണ്ടതായി കാണാം. ഹിന്ദു എന്ന വാക്കിന് മതവുമായി ഒരു ബന്ധവുമില്ല. സിന്ധു നദീതീരത്തുള്ളവരെ സിന്ധു എന്ന് വിശേഷിപ്പിച്ചിരുന്നു. ഇവിടെയുള്ള ഒരു മതത്തിലുംപെടാത്തവരെ ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന് വിശേഷിപ്പിച്ചത്. മതമെന്നത് വിശ്വാസസംഹിതയാണ്. ദേശീയത എന്നാല്‍ ഭൗതികമായതും. ദേശീയതതന്നെ സാങ്കല്‍പികമാണെന്നിരിക്കെ ഹിന്ദു ദേശീയത, ക്രൈസ്തവ ദേശീയത, ഇസ്ലാം ദേശീയത എന്നെല്ലാം പറയുന്നത് അതിസാങ്കല്‍പികതയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. പ്രഭാഷണം വെള്ളിയാഴ്ച തുടരും.

Tags:    
News Summary - Mgs narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.